Ultimate magazine theme for WordPress.

ടെക്സസിലെ സർവ്വകലാശാലകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ക്രിസ്തുവിലേക്ക്*

 

 

ടെക്സാസ് : അമേരിക്കയിലെ വിവിധ കോളേജ് ക്യാമ്പസുകളിൽ ശക്തമായ ആത്മീയ ഉണർവ്.ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആരാധനകളിലും സ്നാന ശുശ്രൂഷകളിലും പങ്കുചേരുന്നത്. ടെക്സസിലെ പ്രമുഖ സർവ്വകലാശാലകളിൽ ഈ ആത്മീയ ചലനം പടരുകയാണ്. സ്റ്റീഫൻ എഫ്. ഓസ്റ്റിൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ക്യാമ്പസ് പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ക്രിസ്തുവിനെ സ്വീകരിക്കാൻ തീരുമാനമെടുത്തത്.

ജയ് ലോഡർ ഹാർവെസ്റ്റ് മിനിസ്ട്രി സ്ഥാപകനായ ഇവാഞ്ചലിസ്റ്റ് ജയ് ലോഡറാണ് ഈ ഉണർവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. തന്റെ ഇരുപത് വർഷത്തെ ശുശ്രൂഷാ ജീവിതത്തിൽ ഇത്രയും വലിയൊരു മാറ്റം ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ കോളേജ് വിദ്യാർത്ഥികളിലേക്ക് സുവിശേഷം എത്തിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും, ഇവിടെ ഓരോ ദിവസവും ഹാൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു. 500-ലധികം വിദ്യാർത്ഥികൾ വിവിധ ആത്മീയ പ്രതിബദ്ധതകൾ ഏറ്റെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Sharjah city AG

Comments are closed.