Ultimate magazine theme for WordPress.

ഉഡുപ്പിയിൽ നിഖ്യാ വിശ്വാസപ്രമാണ വാർഷികം ആഘോഷിച്ചു

ഉഡുപ്പി: നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാർഷികം ഉഡുപ്പിയിൽ സമുചിതമായി ആഘോഷിച്ചു. മാർച്ച് 19-ന് യു.ബി.എം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ കത്തോലിക്കാ, ഓർത്തഡോക്സ്, സി.എസ്.ഐ, യു.ബി.എം തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു.

സഭയുടെ ജീവിതത്തിൽ വിശ്വാസപ്രമാണത്തിനുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ച് ഉഡുപ്പി രൂപത അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജെറാൾഡ് ഐസക് ലോബോ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. സഭാതിരുകൾക്കതീതമായി ഒരേ വിശ്വാസം ഏറ്റുപറയുന്നത് ക്രിസ്തീയ ഐക്യത്തിന്റെ ശക്തമായ അടയാളമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിനയത്തിലൂടെയും പരസ്പരക്ഷമതയിലൂടെയും പ്രാർത്ഥനയിലൂടെയും മാത്രമേ യഥാർത്ഥ ഐക്യം നിലനിർത്താൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.