Ultimate magazine theme for WordPress.

‘ഹീ കോൾസ് മി ഡോട്ടർ’; ദൈവത്തെ പിതാവായി കാണാൻ മടിക്കുന്നവർക്കായി ഒരു സിനിമ

വാഷിംഗ്ടൺ: പിതാവിൽ നിന്നേറ്റ മുറിവുകൾ ഒരു സ്ത്രീയുടെ ആത്മീയ ജീവിതത്തെയും ദൈവവുമായുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ‘ഹീ കോൾസ് മി ഡോട്ടർ’ എന്ന ക്രൈസ്തവ ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. പ്രശസ്തമായ ‘വാർ റൂം’ സിനിമയുടെ അണിയറപ്രവർത്തകരായ കെൻഡ്രിക് ബ്രദേഴ്സും സംവിധായകൻ റിക്ക് ആൾട്ടിസറും ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഭൗതിക പിതാവിൽ നിന്ന് സ്നേഹത്തിന് പകരം അവഗണനയും വേദനയും അനുഭവിച്ച സ്ത്രീകൾക്ക് ദൈവത്തെ ഒരു ‘പിതാവായി’ സങ്കൽപ്പിക്കാൻ പ്രയാസമായിരിക്കും എന്ന ഗൗരവമായ വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ലൈംഗികത്തൊഴിൽ മേഖലയിലുള്ള സ്ത്രീകൾക്കിടയിൽ ‘സ്കാർലറ്റ് ഹോപ്പ്’ എന്ന മിനിസ്ട്രി നടത്തുന്ന റാഷെൽ സ്റ്റാറിന്റെ അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.

Sharjah city AG

Comments are closed.