Ultimate magazine theme for WordPress.

*തീവ്ര വലതുപക്ഷ ജാഥയെ അപലപിച്ച് ലിവർപൂളിലെ സഭാ നേതൃത്വം*

 

 

ലിവർപൂൾ : ഈ വാരാന്ത്യത്തിൽ ലിവർപൂൾ നഗരത്തിൽ നടക്കാനിരിക്കുന്ന തീവ്ര വലതുപക്ഷ ജാഥയെ ലിവർപൂളിലെ മുതിർന്ന സഭാ നേതാക്കൾ സംയുക്തമായി അപലപിച്ചു. യുണൈറ്റഡ് കിംഗ്ഡം ഇൻഡിപെൻഡൻസ് പാർട്ടി (UKIP) സംഘടിപ്പിക്കുന്ന ‘വാക്ക് വിത്ത് ജീസസ് റാലി’ മാർച്ച് 21 ശനിയാഴ്ചയാണ് നടക്കുന്നത്. ‘നോമ്പുകാലത്ത് ലിവർപൂളിൽ ക്രിസ്തുവിനായി നിലകൊള്ളുക’ എന്ന ആഹ്വാനവുമായാണ് പാർട്ടി തങ്ങളുടെ അനുയായികളെ സംഘടിപ്പിക്കുന്നത്. ലിവർപൂൾ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന ഈ മാർച്ചുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കത്തീഡ്രൽ അധികൃതർ വ്യക്തമാക്കി.

ലിവർപൂളിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ജോൺ ഷെറിംഗ്ടൺ, ആംഗ്ലിക്കൻ ഇൻ്ററിം ബിഷപ്പ് റൈറ്റ് റവ. റൂത്ത് വോർസ്‌ലി എന്നിവരുൾപ്പെടെയുള്ള സഭാ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പരിപാടി മെഴ്സിസൈഡിലെ (Merseyside) അംഗീകൃത ക്രൈസ്തവ സമൂഹവുമായി ആലോചിക്കാതെ സ്വതന്ത്രമായി സംഘടിപ്പിച്ചതാണെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികളുടെ പേരിൽ ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും തങ്ങൾ ഇതിനെ പൂർണ്ണമായും എതിർക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.