പാസ്റ്റർ ഫിലിപ്പ് പി തോമസ്
യേശുവിൻ്റെ ശിഷ്യന്മാർ രക്ഷിക്കപ്പെട്ടവർ ആയിരുന്നു (യോഹ 3:3 )
സ്വർഗത്തിൽ പേര് എഴുതപ്പെട്ടവരായിരുന്നു (ലൂക്ക് 10:20)
വിശുദ്ധീകരിക്കപ്പെട്ടവരായിരുന്നു (യോഹ 15:3 )
പക്ഷേ അവർ ആത്മ സ്നാനത്തിന് കാത്തിരിക്കേണ്ടി വന്നു .
1) കാത്തിരിക്കുന്നവർക്ക് .
” അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; ( അ പ്ര 1:4 ).
അവർ കാത്തിരിക്കേണം എന്ന് പറഞ്ഞത് ,അവർക്ക് ലഭിക്കാനിരുന്ന പരിശുദ്ധാത്മ സ്നാനത്തിനായിട്ടായിരുന്നു (1:5).
അവർ പ്രാർധനയോടെ കാത്തിരുന്ന് ആത്മ സ്നാനം പ്രാപിച്ചു .
ഇന്ന് നാം കാത്തിരിക്കുന്നത് പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക്
അയക്കേണ്ടതിനു വേണ്ടിയല്ല ,മറിച്ച് വ്യക്തിപരമായി നമുക്ക്
ആത്മ സ്നാനം ലഭിക്കേണ്ടതിനായാണ് .ആത്മാവിനെ പ്രാപിക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ
ഉത്തരവാദിത്വമാണ് .
താൽപര്യത്തോടെ പ്രാർത്ഥനയിൽ സമയം ചിലവിടുന്നതാണ് കാത്തിരിപ്പ് .
2) മാനസാന്തരപ്പെട്ടവർക്ക്
അ. പ്ര 2:38 … ” പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.”
തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് തിരിയുന്നതിനെയാണ് മാനസാന്തരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .അങ്ങനെ പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച്
യേശുവിനെ രക്ഷിതാവും കർത്താവുമായി അംഗീകരിച്ച
വർക്കാണ് ആത്മ സ്നാനം ലഭിക്കുന്നത് .
3) അനുസരിക്കുന്നവർക്ക്
അ.പ്ര 5:32 ….”ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു. ”
ദൈവത്തെ അനുസരിക്കുകയെന്നാൽ ദൈവ വചനം അനുസരി
ക്കുകയാണ് .മനുഷ്യരോടുള്ള ദൈവത്തിൻ്റെ അരുളപ്പാടാണ്
ദൈവ വചനം .ഏറ്റവും വലിയ അനുസരണം മാനസാന്തരമാണ് .
4) ദാഹവും ,വിശ്വാസവും ഉള്ളവർക്ക്
യോഹ 7:37,38 .. “ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. ”
പരിശുദ്ധാത്മാവിനെ ആത്മ നദിയായി കർത്താവ് ഇവിടെ പറഞ്ഞി
രിക്കുന്നു .ദാഹമുള്ളവരാണ് ജലം പാനം ചെയ്യുന്നത് .
പരിശുദ്ധാത്മ നദിയിൽ നിന്നും പാനം ചെയ്യുവാനുള്ള ആഗ്രഹമാണ് ദാഹം .ആത്മ സ്നാനത്തിനായി പ്രാർത്ഥിക്കുന്നവർക്ക് ,ദൈവം അത് ചെയ്യുമെന്നുള്ള വിശ്വാസവും
ഉണ്ടായിരിക്കേണം .
5) പ്രാർത്ഥിക്കുന്നവർക്ക്
ലുക്ക് 11:13. “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
പെന്തക്കോസ്ത് നാളിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന 120 പേരാണ്
ആത്മ സ്നാനം പ്രാപിച്ചത് .ദൈവത്തോട് പ്രാർത്ഥിക്കുന്നവർക്ക്
പരിശുദ്ധാത്മാവിനെ നൽകുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിരി
ക്കയാൽ ,ഈ അനുഭവം പ്രാപിച്ചിട്ടില്ലാത്തവർ ദാഹത്തോട് ,
വിശ്വാസത്തോട് ദൈവത്തോട് പ്രാർത്ഥിച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കഴിയും .

Comments are closed.