യുഎസ് : വിദേശ രാജ്യങ്ങളിലേക്ക് മിഷനറി യാത്രകൾ പോകുന്നതിലുപരി, സ്വന്തം നഗരത്തിലേക്ക് ദൈവം എത്തിക്കുന്ന വിവിധ ജനതകൾക്കിടയിൽ സുവിശേഷം എത്തിക്കുക എന്ന ദൗത്യമാണ് സാൻ അന്റോണിയോയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ഏറ്റെടുത്തിരിക്കുന്നത്. സാൻ അന്റോണിയോ മെട്രോ ഏരിയയിലെ ജനസംഖ്യയുടെ 12.7% കുടിയേറ്റക്കാരാണെന്ന അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിലിന്റെ കണക്കുകൾ ഈ ദൗത്യത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ നഗരത്തിലുണ്ടായ വളർച്ചയുടെ 21.6% കുടിയേറ്റക്കാർ വഴിയായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ സഭ അഭയാർത്ഥികളെ സ്വാഗതം ചെയ്യുക മാത്രമല്ല, അവരുടെ ജീവിതയാത്രയിൽ ദീർഘകാലം കൂടെ നടക്കുകയും ചെയ്യുന്നു. ജനസംഖ്യയിലെ അഭയാർത്ഥി ശതമാനം 2.5% മാത്രമാണെങ്കിലും, അവരെ സ്വീകരിച്ചത് സഭാ കമ്മ്യൂണിറ്റിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓരോരുത്തരെയും കൃത്യമായ സ്ഥലങ്ങളിൽ ദൈവം ആക്കി വെച്ചിരിക്കുന്നത് അവിടുത്തെ ഇഷ്ടം നിറവേറ്റാനാണെന്ന വചനപ്രകാരം, സാൻ അന്റോണിയോ നഗരത്തെ ലോകത്തിന്റെ ഒരു പരിച്ഛേദമായാണ് സഭ കാണുന്നത്.

Comments are closed.