ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള യൂണിവേഴ്സിറ്റി ഓഫ് മേരി ഹാർഡിൻ-ബെയ്ലറിൽ നടന്ന ത്രിദിന ‘ടെന്റ് റിവൈവൽ’ ശ്രദ്ധേയമാകുന്നു. ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ആത്മീയ സംഗമത്തിൽ നിരവധി പേർ ക്രിസ്തുവിനെ പിൻതുടരാനും സുവിശേഷ ശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിക്കാനും തീരുമാനമെടുത്തു.
സർവ്വകലാശാലയുടെ 27-ാമത് വാർഷിക ടെന്റ് റിവൈവൽ പൂർണ്ണമായും വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആരാധനാ സംഗീതവും വചനപ്രഘോഷണവും പ്രാർത്ഥനയും നിറഞ്ഞതായിരുന്നു മൂന്ന് രാത്രികൾ നീണ്ടുനിന്ന ഈ സമ്മേളനം. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇരുപതോളം വിദ്യാർത്ഥികൾ അടങ്ങുന്ന കമ്മിറ്റി ആഴ്ചതോറും യോഗം ചേർന്നാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടത്തിയത്.

Comments are closed.