Ultimate magazine theme for WordPress.

ആത്മീയത മറയാക്കി പീഡനം; ‘സ്പിരിച്വൽ അബ്യൂസ്’ വർദ്ധിക്കുന്നതായി പഠനം

ലണ്ടൻ: വിശ്വാസത്തെയും ആത്മീയ ചിന്തകളെയും ചൂഷണത്തിനായി ഉപയോഗിക്കുന്ന ‘സ്പിരിച്വൽ അബ്യൂസ്’ എന്ന ഗൗരവകരമായ അവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗ്രേസ് (യഥാർത്ഥ പേരല്ല) എന്ന 51-കാരി രംഗത്ത്. ശാരീരികവും വൈകാരികവും ലൈംഗികവുമായ പീഡനങ്ങൾ ഏൽപ്പിക്കുകയും പിന്നീട് “ദൈവം എനിക്ക് മാപ്പ് നൽകി” എന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കുകയും ചെയ്ത തന്റെ മുൻ പങ്കാളിയുടെ ക്രൂരതകളെക്കുറിച്ചാണ് ഇവർ തുറന്നുപറഞ്ഞത്.

കത്തോലിക്കാ വിശ്വാസിയായ ഗ്രേസിനെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം “ക്ഷമിക്കുക എന്നത് ഒരു ക്രിസ്ത്യാനിയുടെ കടമയാണെന്ന്” പറഞ്ഞാണ് ഇയാൾ പീഡനങ്ങളെ മൂടിവെക്കാൻ ശ്രമിച്ചത്. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരത്തിലുള്ള ആത്മീയ ചൂഷണം ക്രൈസ്തവ സമൂഹങ്ങളിൽ വർദ്ധിച്ചുവരുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 2021-ൽ ചെസ്റ്റർ സർവകലാശാല നടത്തിയ പഠനമനുസരിച്ച്, ഗാർഹിക പീഡനം അനുഭവിക്കുന്ന ക്രിസ്ത്യൻ വിശ്വാസികളിൽ 60 ശതമാനം പേരും ആത്മീയ ചൂഷണത്തിന് ഇരയാകുന്നുണ്ട്.

Sharjah city AG

Comments are closed.