Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും സംഘർഷം; കാംജോംഗിൽ രണ്ട് കുക്കി യുവാക്കളുടെ മൃതദേഹം കണ്ടെത്തി

വാർത്ത: പാ. ഫ്രെഡി കൂർഗ്

ഇംഫാൽ: മണിപ്പൂരിലെ കാംജോംഗ് ജില്ലയിൽ കാണാതായിരുന്ന രണ്ട് കുക്കി പുരുഷന്മാരുടെ മൃതദേഹം വ്യാഴാഴ്ച വനപ്രദേശത്ത് കണ്ടെത്തിയതോടെ പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥ ഉയർന്നു. മരണപ്പെട്ടവരെ തവായ് കുക്കി ഗ്രാമത്തിലെ തേംഗിൻ ബൈറ്റ് (42), ഉഖ്രുൽ ജില്ലയിലെ ഷാങ്‌കൈ ഗ്രാമത്തിലെ തങ്ബോയിമാങ് ഖോംഗ്‌സായ് (35) എന്നിങ്ങനെ തിരിച്ചറിഞ്ഞു.

കുക്കി വിദ്യാർത്ഥി സംഘടനയുടെ ആരോപണമനുസരിച്ച് ബുധനാഴ്ച താങ്ഖുൽ നാഗാ വിഭാഗത്തിലെ ഗ്രാമ സ്വയംസേവകർ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. വെള്ളപ്പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി നടത്താൻ പോയതിനിടെയാണ് ഇവർ കാണാതായത്.സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.