റോം : റോമിൽ നടന്ന അതിസമ്പന്നനായ ടെക് ബിസിനസുകാരൻ പീറ്റർ തീലിന്റെ പ്രഭാഷണ പരമ്പര ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുകയാണ്. ബൈബിളിലെ ‘എതിർക്രിസ്തു’ എന്ന സങ്കല്പത്തെ ആസ്പദമാക്കി നടത്തിയ ഈ പ്രസംഗങ്ങൾ വത്തിക്കാന് തൊട്ടടുത്താണ് അരങ്ങേറിയത്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ നീണ്ടുനിന്ന ഈ രഹസ്യ സ്വഭാവമുള്ള പരിപാടിയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം.
ഈ പ്രഭാഷണങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. പരിപാടിയുടെ ഉള്ളടക്കം പരിഗണിച്ച്, വത്തിക്കാനിലെ പ്രമുഖ കാത്തലിക് യൂണിവേഴ്സിറ്റികൾ ഈ ഒത്തുചേരലിൽ നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചു. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ സങ്കീർണ്ണമായ വിഷയങ്ങൾ ഒരു ടെക് ഭീമൻ കൈകാര്യം ചെയ്യുന്നത് വിശ്വാസികൾക്കിടയിലും അക്കാദമിക് വൃത്തങ്ങളിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. എങ്കിലും, ആധുനിക ലോകത്ത് ഇത്തരം ആത്മീയ പ്രവചനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് പ്രഭാഷണങ്ങൾ ഗൗരവകരമായ സംവാദങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു

Comments are closed.