Ultimate magazine theme for WordPress.

*ആർച്ച് ബിഷപ്പിന്റെ പദവിാരോഹണം: കാന്റർബറിയിലേക്ക് ആറു ദിവസത്തെ തീർത്ഥാടന പദയാത്ര*

 

 

യുകെ : കാന്റർബറി കത്തീഡ്രലിലെ തന്റെ പദവിാരോഹണത്തിന് മുന്നോടിയായി ആർച്ച് ബിഷപ്പ് സാറാ മുള്ളളി ആറു ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ പദയാത്ര നടത്തുന്നു. ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു ആർച്ച് ബിഷപ്പ് ഇത്തരമൊരു തീർത്ഥാടനത്തിലൂടെ പദവിാരോഹണത്തിന് തയ്യാറെടുക്കുന്നത്. ചൊവ്വാഴ്ച ആരംഭിക്കുന്ന ഈ യാത്രയിൽ ഏകദേശം 90 മൈൽ (140 കിലോമീറ്റർ) ദൂരമാണ് അവർ കാൽനടയായി സഞ്ചരിക്കുക.

ജനുവരിയിൽ സെന്റ് പോൾസ് കത്തീഡ്രലിൽ വെച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതിന് പിന്നാലെയാണിത്. മാർച്ച് 25 ബുധനാഴ്ചയാണ് കാന്റർബറി കത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. ആത്മീയമായ ഒരുക്കം എന്ന നിലയിലാണ് ഈ ദീർഘദൂര പദയാത്രയെ ആർച്ച് ബിഷപ്പ് കാണുന്നത്. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഈ നീക്കം സഭയ്ക്കുള്ളിൽ വലിയ താല്പര്യമുണ്ടാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.