Ultimate magazine theme for WordPress.

*ദുബായ് ഫിനാൻഷ്യൽ ഹബ്ബിൽ ആക്രമണം: തകർത്ത മിസൈൽ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചു*

 

 

ദുബായ് : യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കവെ, ദുബായിലെ പ്രമുഖ സാമ്പത്തിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങൾ നഗരമധ്യത്തിലെ ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ ദുബായിക്ക് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസ് എക്സിലൂടെ നൽകിയ വിവരമനുസരിച്ച്, തകർത്ത അവശിഷ്ടങ്ങൾ വീണുണ്ടായ ആഘാതം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

Sharjah city AG

Comments are closed.