Ultimate magazine theme for WordPress.

*യൂറോപ്പിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘അസ്ഹാബ് അൽ യമീം’*

 

യുകെ : യൂറോപ്പിലെ വിവിധ ജൂത സ്ഥാപനങ്ങൾക്ക് നേരെ ഈ ആഴ്ചയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ‘അസ്ഹാബ് അൽ യമീം’ എന്ന പുതിയ സംഘടന ഏറ്റെടുത്തു. ബെൽജിയം, ഗ്രീസ്, നെതർലൻഡ്സ് എന്നിവിടങ്ങളിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. മുൻപ് കേട്ടുകേൾവിയില്ലാത്ത ഈ സംഘത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

സാധാരണയായി തീവ്രവാദി ഗ്രൂപ്പുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള ടെലിഗ്രാം പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്ക് സ്വന്തമായി അക്കൗണ്ടുകളില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. നിലവിലുള്ള ഭീകര സംഘടനകളുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ചും വ്യക്തതയില്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെമ്പാടുമുള്ള ജൂത കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ ഈ നീക്കം യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയ്ക്ക് വഴിമാറിയിട്ടുണ്ട്.

Sharjah city AG

Comments are closed.