Ultimate magazine theme for WordPress.

*നേപ്പാൾ തിരഞ്ഞെടുപ്പ് വിജയം: രാഷ്ട്രീയ മാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് ക്രൈസ്തവ സമൂഹം*

 

നേപ്പാൾ : നേപ്പാളിലെ രാഷ്ട്രീയ മാറ്റങ്ങളിൽ വലിയ പ്രതീക്ഷയോടെയും ഒപ്പം ജാഗ്രതയോടെയുമാണ് ക്രൈസ്തവ സമൂഹം ഉറ്റുനോക്കുന്നത്. മാർച്ച് 5-ന് നടന്ന തിരഞ്ഞെടുപ്പിൽ ‘രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി’ നേടിയ ഉജ്ജ്വല വിജയം തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ അധികാരത്തിൽ നിന്ന് മാറ്റിയെന്ന് വിശ്വാസികൾ കരുതുന്നു.

എങ്കിലും പുതിയ ഭരണകൂടത്തെ നയിക്കാൻ പോകുന്ന നേതാക്കളുടെ മുൻകാല നിലപാടുകൾ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. തുല്യ അവകാശങ്ങൾ, , ക്രൈസ്തവർക്കെതിരെയുള്ള വ്യാജ കേസുകൾ അവസാനിപ്പിക്കൽ എന്നിവയാണ് ചർച്ചുകളുടെ പ്രധാന ആവശ്യങ്ങൾ. നേപ്പാളിലെ രാഷ്ട്രീയ ചരിത്രത്തിൽ പ്രധാന ഘട്ടം തുടങ്ങുമ്പോൾ, പ്രാർത്ഥനയോടെയും ജാഗ്രതയോടെയുമാണ് ക്രൈസ്തവ നേതൃത്വം ഇതിനെ നോക്കിക്കാണുന്നത്

Sharjah city AG

Comments are closed.