ജർമ്മനി : ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് ഒരു രാഷ്ട്രീയ റാലിക്കിടെ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരന് കടുത്ത മറുപടി നൽകി. “അന്താരാഷ്ട്ര നിയമത്തിന് അതെ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകരുത് വിവ ഫലസ്തീൻ” എന്നെഴുതിയ ബാനർ ഉയർത്തി പ്രതിഷേധിച്ച വ്യക്തിയോടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഞാൻ നയിക്കുന്ന ഫെഡറൽ സർക്കാർ എവിടെ നിൽക്കുന്നു എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട, ഞങ്ങൾ ഇസ്രായേലിനൊപ്പമാണ്,” എന്ന് മെർസ് പ്രഖ്യാപിച്ചു. ജർമ്മനിയിൽ ജൂത വിരുദ്ധത ഇല്ലാതാക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ജൂതന്മാർക്ക് രാജ്യത്ത് സ്വതന്ത്രമായും പരസ്യമായും സഞ്ചരിക്കാനുള്ള സുരക്ഷിത സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമ്മൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ അനുകൂല നിലപാട് ശക്തമായ ചർച്ചയായി ഇതോടെ മാറിയിരിക്കുകയാണ്.

Comments are closed.