Ultimate magazine theme for WordPress.

*ബ്രിട്ടനിൽ ആഴ്ചതോറും ഒമ്പതോളം പൈപ്പ് ഓർഗനുകൾ നശിപ്പിക്കപ്പെടുന്നതായി പുതിയ പഠനം*

*

 

യുകെ : ബ്രിട്ടനിലെ പള്ളികളിൽ നിന്ന് ഓരോ ആഴ്ചയും ഒമ്പതോളം പൈപ്പ് ഓർഗനുകൾ ഉപേക്ഷിക്കപ്പെടുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘പൈപ്പ് അപ്പ്’ എന്ന സന്നദ്ധ സംഘടനയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവും ഓർഗൻ വായിക്കാൻ വൈദഗ്ധ്യമുള്ളവരുടെ കുറവുമാണ് ഈ സംഗീത ഉപകരണങ്ങൾ നശിക്കാൻ പ്രധാന കാരണം.

ബ്രിട്ടനിൽ നിലവിൽ 15,000-ത്തിൽ താഴെ പൈപ്പ് ഓർഗനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്ക്. ഇതിൽ പകുതിയോളം ഇതിനകം തന്നെ ഉപയോഗശൂന്യമായിക്കഴിഞ്ഞു. പ്രവർത്തനക്ഷമമായവയിൽ തന്നെ പകുതി മാത്രമാണ് പതിവായി ഉപയോഗിക്കുന്നത്. പള്ളികൾ അടച്ചുപൂട്ടുന്നതും സംരക്ഷണമില്ലാത്തതും മൂലം ഈ ചരിത്രസ്മാരകങ്ങൾ കുപ്പത്തൊട്ടിയിലേക്ക് എറിയപ്പെടുന്നത് ബ്രിട്ടീഷ് സാംസ്കാരിക പൈതൃകത്തിന് വലിയ നഷ്ടമാണ്. പൈപ്പ് ഓർഗനുകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് പൈപ്പ് അപ്പ് എന്ന സംഘടന.

Sharjah city AG

Comments are closed.