Ultimate magazine theme for WordPress.

*മനുഷ്യന്റെ ദുഃഖങ്ങൾക്ക് ഏക പരിഹാരം ക്രിസ്തു: ചെന്നൈ കൺവെൻഷനിൽ പാസ്റ്റർ എസ്. രാജേന്ദ്രൻ*

*

ചെന്നൈ : മനുഷ്യന്റെ സകല ദുഃഖങ്ങൾക്കും ശാശ്വതമായ പരിഹാരം യേശുക്രിസ്തുവിലുണ്ടെന്ന് ചെന്നൈ സെന്റർ പാസ്റ്റർ എസ്. രാജേന്ദ്രൻ. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ ചെന്നൈ കൺവെൻഷന്റെ ഉദ്ഘാടന രാത്രിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം എട്ടാം അധ്യായത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. ടി. തോമസിന്റെ പ്രാർത്ഥനയോടെയാണ് കൺവെൻഷന് തുടക്കമായത്.

വ്യാഴം മുതൽ എല്ലാ ദിവസവും രാവിലെ സ്തോത്രാരാധന, ബൈബിൾ ക്ലാസ്, പൊതുയോഗം എന്നിവ നടക്കും. ഉച്ചയ്ക്കും രാത്രിയും കാത്തിരിപ്പ് യോഗങ്ങളും യുവാക്കൾക്കായി പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം സംഗീത ശുശ്രൂഷയും സുവിശേഷ പ്രസംഗവും നടക്കും. ചീഫ് പാസ്റ്റർ അബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർമാരായ എം. ടി. തോമസ്, അബ്രഹാം ജോസഫ്, ജി. ജയം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ചെന്നൈയ്ക്കടുത്തുള്ള ഇരുമ്പുലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഈ ആത്മീയ വിരുന്ന് വിശ്വാസികൾക്ക് A (another) വലിയ അനുഗ്രഹമാകുമെന്ന് സംഘാടകർ അറിയിച്ചു

Sharjah city AG

Comments are closed.