Ultimate magazine theme for WordPress.

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പ് ഉദ്ഘാടനവും സെമിനാറും മാർച്ച് 14-ന്*

*

 

 

ഡാളസ് : ഡാളസിലെ മലയാളി പെന്തെക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡള്ളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ പ്രവർത്തനോദ്ഘാടനവും സെമിനാറും മാർച്ച് 14 ശനിയാഴ്ച രാവിലെ 10-ന് മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് സഭയിൽ നടക്കും. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ‘ദൈവരാജ്യത്തിനായി ഐക്യപ്പെടുക’ എന്നതാണ് ചിന്താവിഷയം. പാസ്റ്റർ സ്റ്റീഫൻ വർഗീസ്, ഡോ. തോമസ് ഇടിക്കുള എന്നിവർ സെമിനാറിൽ ക്ലാസുകൾ നയിക്കും.

എസ്.പി ജെയിംസ് (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ), ജോസ് പ്രകാശ് (മ്യൂസിക് കോ-ഓർഡിനേറ്റർ) എന്നിവരടങ്ങുന്ന സമിതി നേതൃത്വം നൽകുന്നു. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം നടക്കുന്ന പ്രെയർലൈൻ ശുശ്രൂഷകളും ഫെലോഷിപ്പിന്റെ ഭാഗമാണ്.

Sharjah city AG

Comments are closed.