ഇറാൻ : ഇറാൻ തങ്ങളുടെ മണ്ണിൽ നിന്നും ഇസ്രയേലിനെ ലക്ഷ്യമിട്ട് വിക്ഷേപിക്കാനിരുന്ന ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ ഇസ്രയേൽ തകർത്തു. തിങ്കളാഴ്ച പടിഞ്ഞാറൻ ഇറാനിലെ വിക്ഷേപണ കേന്ദ്രത്തിൽ വെച്ചാണ് ഇസ്രയേൽ വ്യോമസേന ഈ ആക്രമണം നടത്തിയത്. വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇറാനിയൻ ഭീകരസംഘത്തിന്റെ ഡ്രോൺ വിഭാഗം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞതായും ഇസ്രയേൽ സൈന്യം ബുധനാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ഈ നീക്കത്തിലൂടെ ഇറാൻ്റെ ഡ്രോൺ ആക്രമണ പദ്ധതി ഇസ്രയേൽ മുൻകൂട്ടി തടയുകയായിരുന്നു. ഇറാൻ്റെ സൈനിക നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശത്രുക്കൾക്ക് ആക്രമണം നടത്താൻ അവസരം നൽകില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേൽ-ഇറാൻ സംഘർഷം അപകടകരമായ തലത്തിലേക്ക് നീങ്ങുകയാണെന്ന് ഈ വ്യോമാക്രമണം സൂചിപ്പിക്കുന്നു. വിക്ഷേപണ കേന്ദ്രത്തിലേക്ക് ഭീകരർ പ്രവേശിച്ച് നിമിഷങ്ങൾക്കകം തന്നെ ആക്രമണം നടന്നത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കരുത്ത് തെളിയിക്കുന്നതാണ്.

Comments are closed.