Ultimate magazine theme for WordPress.

*ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾ തകർത്ത് അമേരിക്ക; പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു*

 

 

ഇറാൻ : ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച 16 ഇറാനിയൻ കപ്പലുകൾ അമേരിക്ക തകർത്തു. ലോകത്തെ അസംസ്‌കൃത എണ്ണയുടെ സിംഹഭാഗവും കടന്നുപോകുന്ന പാതയിൽ ഇറാൻ കുഴിബോംബുകൾ വിന്യസിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ ശക്തമായ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലും രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.

തിരിച്ചടിയായി ഇസ്രയേലിലേക്കും ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകൾ വർഷിച്ചു. സ്വന്തം കപ്പലുകൾ തകർത്ത അമേരിക്കയുടെ നടപടി നാസികളുടേതിനേക്കാൾ ക്രൂരമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം, ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സേന ഗൾഫിലെത്തുമെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം വലിയ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Sharjah city AG

Comments are closed.