ഒട്ടാവ: ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളിൽ കാനഡ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഹൗസ് ഓഫ് കോമൺസിൽ എംപിമാരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. നിലവിലെ സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും ഭാവിയിൽ അത്തരമൊരു നീക്കത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പാർലമെന്റിൽ ഉറപ്പിച്ചു പറഞ്ഞു.
ഇറാൻ വിഷയത്തിൽ നേരത്തെ പാർലമെന്റിൽ കൃത്യമായ വിശദീകരണം നൽകാത്തതിൽ പ്രധാനമന്ത്രി കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് തന്റെ മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകളിൽ മാറ്റം വരുത്തി അദ്ദേഹം ചോദ്യോത്തര വേളയിൽ പങ്കെടുത്തത്. അന്താരാഷ്ട്ര വിഷയങ്ങളിൽ കാനഡയുടെ സമാധാനപരമായ നിലപാട് തുടരുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

Comments are closed.