പാസ്റ്റർ ഫിലിപ്പ് പി തോമസ്
ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോൾ മുതൽ വ്യക്തിയിൽ ആത്മാ ധിവാസം ഉണ്ടെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ .എന്നാൽ ഇത് ആത്മ സ്നാനം അല്ല. രക്ഷയിൽ ആത്മ നിറവ് ഉണ്ടാകുന്നില്ല .ജല സ്നാന
ത്തിൽ നാം വെള്ളത്തിൽ മുങ്ങുന്നു .ആയതു പോലെ ഒരാൾ
പരിശുദ്ധാത്മാവാകുന്ന ജീവജല നദിയിൽ മുങ്ങുന്ന അനുഭവമാണ് പരിശുദ്ധാത്മസ്നാനം .അയാൾ ആത്മാവിനെ പാനം ചെയ്ത് വയറ് നിറഞ്ഞ ശേഷം വയറ്റിൽ നിന്ന് ജീവജല നദി
ഒഴുകുന്ന അനുഭവം ആന്ന് ഇത് .
” ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു
(യോഹ 7:37-39 ). എന്ന് യേശു പറഞ്ഞത് നിവർത്തിയായത്
പന്തക്കോസ്ത് നാളിൽ ആണെന്നുള്ളതിന് യാതൊരം തർക്കവും
ഇല്ലല്ലോ .പെന്തക്കോസ്ത് നാളിൽ മാളിക മുറിയിൽ കൂടിയിരുന്ന
വർ ആത്മാവിൽ നിറഞ്ഞ് അന്യഭാഷകളിൽ സംസാരിച്ചപ്പോളാണ്
ഇത് നിറവേറിയത് .
യോഹന്നാൻ സ്നാപകൻ ആത്മ സ്നാനത്തെക്കുറിച്ച് പറഞ്ഞിരുന്നു .” ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും (മത്തായി :11) ” ‘
യോഹന്നാൻ പറയുമ്പോൾ തീയിലും എന്നു പറയുന്നുണ്ട് .
എന്നാൽ കർത്താവ് ശിഷ്യന്മാരോട് പറയുമ്പോൾ തീയെകുറിച്ച്
പറയുന്നില്ല .” . യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു ”
(അ . പ്ര 1:5 ) .ശിഷ്യന്മാർക്ക് ലഭിക്കുന്നത് അഗ്നി സ്നാനം അല്ല ,പരിശുദ്ധാത്മ സ്നാനം ആണ് .എന്നാൽ വിശ്വാസികൾക്ക്
അഗ്നി സ്നാനം ലഭിക്കും എന്ന് പറഞ്ഞു് ” ഫയർ ,ഫയർ ” എന്ന്
അലറി കൂവുന്ന ചില ദുരുപദേശക്കാർ പെന്തക്കോസ്തരുടെ
ഇടയിലും കയറി കൂടിയിട്ടുണ്ട് .അഗ്നി സ്നാനത്തെക്കുറിച്ച് പിന്നീട്
എഴുതാം .
ആത്മ സ്നാനം എന്നത് ഒരു വിശ്വാസി പ്രാപിക്കേണ്ട ഒരു അനുഭവം അല്ല ,ഓരോ വിശ്വാസിയും രക്ഷിക്കപ്പെടുമ്പോൾ ലഭിക്കുന്ന ഒരു സ്ഥാനലബ്ധി ആണ് എന്നും വിശ്വസിക്കുന്നവർ ഉണ്ട് .വീണ്ടും ജനനത്തിങ്കൽ തന്നെ ആത്മ സ്നാനവും നടക്കുന്നു
എന്ന് ഇവർ വിശ്വസിക്കുന്നു .ആത്മ സ്നാനത്തിന് പ്രത്യക്ഷമായ
അടയാളങ്ങൾ ഇല്ലായെന്നും ഈ കൂട്ടർ വാദിക്കുന്നു .തിരുവെഴു
ത്തിൽ ആത്മ സ്നാനം നടന്നിട്ടുള്ള സംഭവങ്ങൾ പരിശോധിച്ചാൽ
ഈ വാദം ശരിയല്ലായെന്ന് മനസിലാകും .പെന്തക്കോസ്ത് നാളിലെപ്പോലെ ഇന്നും ആത്മ സ്നാനം ആവർത്തിക്കപ്പെടുന്നു .
ഇത് വീണ്ടും ജനനത്തിൽ നടക്കുന്ന ഒരു അനുഭവം അല്ല .രക്ഷിക്ക
പ്പെട്ടതിനു ശേഷം വ്യക്തിപരമായി പ്രാപിക്കേണ്ട ഒരു അനുഭവം ആണ് .ഇതിൻ്റെ പ്രത്യക്ഷമായ അടയാളം അന്യഭാഷാ ഭാഷണം
ആണ് .ഒരാൾ സഭയോടു ചേരുന്നത് ആത്മ സ്നാനത്താലല്ല .
രക്ഷിക്കപ്പെട്ടവർ സ്നാനപ്പെട്ട് സഭയോട് ചേരുകയാണ് .
ആത്മ സ്നാനം ഒരു വ്യക്തിയിൽ ഒരിക്കൽ മാത്രം നടക്കുന്ന സംഭവമാണ് .ആത്മ സ്നാനത്തിൽ ആത്മ നിറവ് ഉണ്ടു്. രക്ഷിക്ക
പ്പെടുമ്പോൾ ആത്മ നിറവ് ഉണ്ടാകുന്നില്ല ,ആത്മ സാന്നിധ്യം ഉണ്ടാകുന്നു .ഒരാൾ ആത്മ സ്നാനം വീണ്ടും വീണ്ടും പ്രാപിക്കുന്നില്ല , എന്നാൽ ആത്മ നിറവ് വീണ്ടും പ്രാപിക്കുന്നു .
പെന്തക്കോസ്തു നാളിൽ അപ്പോസ്തലന്മാർ ആത്മ സ്നാനം
പ്രാപിച്ചു .അവർ “എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.( അ .പ്ര 2:4 ) ”
എന്നാൽ അവർ വീണ്ടും ആത്മ നിറവിലായതായി നാം കാണുന്നു
” പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
( 4:8 ) ”
” ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.( 4:31 ) ”
പാടി പാടി ,സ്തോത്രം പറഞ്ഞ് പറഞ്ഞ് ആത്മാവിൽ നിറയുവാനല്ല
ആത്മാവിൽ നിറഞ്ഞ് പാടുവാനും സ്തോത്രം ചെയ്യുവാനും ആണ്
ബൈബിൾ പറയുന്നത് .
” വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ ” ( എഫ 5: 18-20 ) .
അനുദിനം ആത്മാവിനെ അനുസരിച്ച് വിധേയപ്പെട്ട് പ്രാർത്ഥന
യോടെ ജീവിക്കുമ്പോഴാണ് ആത്മ നിറവിൽ ആയിരിക്കുന്നത് .
ആത്മ നിറവിൽ അന്യഭാഷയിൽ സംസാരിക്കണമെന്ന് നിർബന്ധം
ഇല്ല .അന്യഭാഷാ ഭാഷണം എവിടെ എപ്പോൾ എങ്ങനെ ഉപയോഗി
ക്കണമെന്ന് 1 കൊരിന്ത്യർ 14-ാം അധ്യായത്തിൽ വിശദമായി പറഞ്ഞിട്ടുള്ളത് വായിക്കാത്തതിൻ്റെ കുഴപ്പമാണ് പല വിമർശന
ങ്ങൾക്കും കാരണമാകുന്നത് .

Comments are closed.