കോട്ടയം : പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം, ഇരുപത്തിരണ്ടാമത് ഗ്രാജുവേഷൻ സർവീസ് കഴിഞ്ഞ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ പത്തു മുതൽ കോട്ടയം മാങ്ങാനത്തുള്ള സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. സെമിനാരി പ്രിൻസിപ്പൽ ഡോക്ടർ എബി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ടും പവർ വിഷൻ മാനേജിങ് ഡയറക്ടറുമായ റവ. ആർ എബ്രഹാം ഗ്രാജുവേഷൻ സന്ദേശം നൽകി.
എജുക്കേഷണൽ വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് ബ്രദർ ജോയി താനവേലിൽ, വൈസ് പ്രസിഡണ്ട് ഡോ.ഇടിച്ചെറിയ നൈനാൻ, ബോർഡ് ഓഫ് സ്റ്റഡീസ് വൈസ് ചെയർമാൻ ഡോ. മദനകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാസ്റ്റർ എബ്രഹാം ഉമ്മൻ, എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ബ്രദർ.കുര്യൻ ജോസഫ്, ട്രഷറർ പാസ്റ്റർ.മോനി ചെന്നിത്തല, എസ്റ്റേറ്റ് മാനേജർ മാത്യു കെ, ഐ പി സി കോട്ടയം സൗത്ത്,നോർത്ത് സെന്റെർ മിനിസ്റ്റേഴ്സ് പാസ്റ്റർ.ജോയ് ഫിലിപ്പ്, പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു. ഐ പി സി തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന സെമിനാരിയുടെ പേര് പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന് പുനർനാമകരണ ചെയ്തത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശന കർമ്മവും സമ്മേളനത്തിൽ നടന്നു.

Comments are closed.