Ultimate magazine theme for WordPress.

കർദിനാൾ ലൂയിസ് റാഫേൽ സ്ഥാനമൊഴിയുന്നു; രാജി അംഗീകരിച്ച് മാർപാപ്പ

വത്തിക്കാൻ : കൽദായ കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ രാജി ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചു. 13 വർഷത്തോളം ഇറാഖിലെ കൽദായ സഭയെ നയിച്ച ശേഷമാണ് 77 വയസ്സുകാരനായ കർദിനാൾ സാക്കോ സ്ഥാനമൊഴിയുന്നത്. കാനോൻ നിയമപ്രകാരം 75 വയസ്സ് പൂർത്തിയാകുമ്പോൾ സമർപ്പിക്കേണ്ട രാജി സഭയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് നീട്ടിവയ്ക്കുകയായിരുന്നു.

ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധികളും സർക്കാരുമായുള്ള അസ്വാരസ്യങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയ വെല്ലുവിളികളായിരുന്നു.
ഐസിസ് ഭീകരതയുടെ കാലത്ത് ഇറാഖിലെ ക്രൈസ്തവർ നേരിട്ട ക്രൂരമായ പീഡനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കർദിനാൾ സാക്കോ സ്വീകരിച്ചിരുന്നത്.

Sharjah city AG

Comments are closed.