Ultimate magazine theme for WordPress.

ജലഉപഭോഗം കുറയ്ക്കണം; കാൽഗറി നഗരസഭയുടെ കർശന നിർദ്ദേശം

കാൽഗറി: കാനഡയിലെ അൽബെർട്ട പ്രവിശ്യയിലുള്ള കാൽഗറി നഗരത്തിൽ അധികൃതർ കടുത്ത ജലനിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന വാട്ടർ ഫീഡർ പൈപ്പ് ലൈൻ സംവിധാനത്തിൽ കണ്ടെത്തിയ ഗുരുതരമായ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. ഏകദേശം ആറോളം ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷമുണ്ടായ പൈപ്പ് ലൈൻ തകർച്ചയെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പുതിയ തകരാറുകൾ കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ആഴ്ചകളോളം സമയം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരവാസികൾ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Sharjah city AG

Comments are closed.