Ultimate magazine theme for WordPress.

ട്രംപിനെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; തിരിച്ചടിച്ച് അമേരിക്ക

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ രഹസ്യമായി ഗൂഢാലോചന നടത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രംപിന്റെ സുരക്ഷാ വലയം ഭേദിക്കാനും അദ്ദേഹത്തെ വകവരുത്താനും ഇറാൻ രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടിരുന്നതായാണ് വിവരം.

ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി സൂചന ലഭിച്ച അമേരിക്കൻ ഏജൻസികൾ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. തന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്നും അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

Sharjah city AG

Comments are closed.