ഡൽഹി : ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം ലോകഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ നൽകുന്ന മറുപടി ഇനി കേവലം ഭീകരക്യാമ്പുകളിൽ മാത്രം ഒതുങ്ങില്ലെന്നും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ശക്തമായ നീക്കമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു ട്രെയിലർ മാത്രമായിരുന്നുവെന്ന് കരസേനാ മേധാവി പറഞ്ഞു. അന്ന് കാണിച്ച സംയമനം ഇനി പാകിസ്ഥാൻ പ്രതീക്ഷിക്കേണ്ടതില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ആ രാജ്യത്തിന്റെ സർവ്വനാശത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന നയം ഉടൻ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.