റഷ്യ : ആഗോള ആണവ നിയന്ത്രണ കരാറുകളുടെ തകർച്ചയ്ക്ക് കാരണമായ 9M729 ക്രൂയിസ് മിസൈലുകൾ റഷ്യ ഉക്രെയ്നിൽ പ്രയോഗിക്കുന്നതായി സ്ഥിരീകരണം. ഉക്രെയ്ൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസും അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരും തകർന്ന മിസൈൽ അവശിഷ്ടങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. മുൻപ് അമേരിക്കയെ ഐ.എൻ.എഫ് കരാറിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച വിവാദ മിസൈലുകളാണിവ.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 23 തവണ റഷ്യ ഈ മിസൈലുകൾ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. ഇതിലൊന്ന് 1,200 കിലോമീറ്ററിലധികം സഞ്ചരിച്ചതായി കണ്ടെത്തി. ശീതയുദ്ധകാലം മുതൽ നിലനിന്നിരുന്ന ആണവായുധ നിയന്ത്രണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു എന്നതിന്റെ തെളിവാണ് റഷ്യയുടെ ഈ പ്രകോപനപരമായ നടപടിയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Comments are closed.