Ultimate magazine theme for WordPress.

റീമാ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 20 ന്

 

പാലക്കാട് : ദൈവവചനത്തിൽ അധിഷ്ഠിതമായ ഉത്തമ രാഷ്ട്രനിർമ്മാതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാലക്കാട് റീമാ ബൈബിൾ കോളേജ് & സെമിനാരിയുടെ 19-ാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 20 വെള്ളിയാഴ്ച നടക്കും. പാലക്കാട് മിസ്പ സെന്റർ ഗ്രൗണ്ടിൽ വൈകുന്നേരം 5:30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കോയമ്പത്തൂർ ബെഥേൽ ചർച്ച് പാസ്റ്റർ ടെറി പ്രകാശം ബിരുദദാന സന്ദേശം നൽകുന്ന ഈ ചടങ്ങിൽ, വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ പാസ്റ്റർ സാബു മത്തായി കാതേട്ട് ബിരുദങ്ങൾ സമ്മാനിക്കും.

ബിരുദദാനത്തിന് മുന്നോടിയായി ഫെബ്രുവരി 19-ന് മിസ്പ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷിക സമ്മേളനം നടക്കും. ഇതോടൊപ്പം മിസ്പ ടൈലറിംഗ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 11 വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റും തയ്യൽ മെഷീനും വിതരണം ചെയ്യുന്നതാണ്. കൂടാതെ, കേന്ദ്ര ഗവൺമെന്റിന്റെ BSS അംഗീകാരമുള്ള നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ 17 വിദ്യാർത്ഥികൾക്ക് കോർഡിനേറ്റർ പാസ്റ്റർ ബ്ലെസ്സൺ എബ്രഹാം സർട്ടിഫിക്കറ്റുകൾ നൽകും.

സഭകളുടെ ഐക്യത്തിനും യുവതലമുറയുടെ ആത്മീയ വളർച്ചയ്ക്കും മുൻഗണന നൽകിക്കൊണ്ട് മികച്ച പ്രവർത്തനങ്ങളാണ് റീമാ ബൈബിൾ കോളേജ് ലക്ഷ്യമിടുന്നത്. ഇതിനോടകം നിരവധി വിദ്യാർത്ഥികളെ ആത്മീയ ശുശ്രൂഷയ്ക്കായി സജ്ജരാക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ബിരുദദാന ചടങ്ങും വിപുലമായ ക്രമീകരണങ്ങളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.