ന്യൂ ഡൽഹി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ-അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷന്റെ (FIACONA) 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ക്രൈസ്തവ ഐക്യ സമ്മേളനം വൈകിട്ട് ഇന്ന് 6 മണിക്ക് ഡൽഹിയിലെ വൈ.എം.സി.എ (YMCA) ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനം സി.ബി.സി.ഐ (CBCI) സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ ‘ബിസിനസ് & മീഡിയ’ എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ബിഷപ്പ് ദീപക് വാലേറിയൻ ഡിസൂസ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫിയാക്കോണ (FIACONA) എക്സിക്യൂട്ടീവ് ഡയറക്ടർ സുവി സ്റ്റാൻലി ജോർജ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

Comments are closed.