Ultimate magazine theme for WordPress.

ധാർമ്മികതയിൽ പുരോഹിതർ പിന്നിലേക്ക്; അമേരിക്കൻ ജനതയുടെ കാഴ്ചപ്പാടിൽ മാറ്റം

വാഷിംഗ്ടൺ: അമേരിക്കൻ ജനതയ്ക്ക് മതപുരോഹിതരുടെ ധാർമ്മിക മൂല്യങ്ങളിലുള്ള വിശ്വാസം കുത്തനെ കുറയുന്നതായി ഗാലപ്പ് സർവ്വേ. 27 ശതമാനം പേർ മാത്രമാണ് പുരോഹിതരെ വിശ്വാസ്യതയുള്ളവരായി കാണുന്നത്. 1999-ന് മുൻപ് ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ചിരുന്ന ഈ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. അതേസമയം നഴ്‌സുമാരും ഡോക്ടർമാരും ജനവിശ്വാസത്തിൽ മുന്നിട്ടുനിൽക്കുന്നു. രാഷ്ട്രീയ അസ്ഥിരതയും സഭയ്ക്കുള്ളിലെ വിവാദങ്ങളും ഈ ഇടിവിന് കാരണമായതായി നിരീക്ഷകർ കരുതുന്നു.

Sharjah city AG

Comments are closed.