ന്യൂയോർക്ക്: വിവാഹേതര ബന്ധങ്ങളെത്തുടർന്ന് ദാമ്പത്യത്തിലുണ്ടാകുന്ന മുറിവുകൾ ഉണക്കാൻ സഹായിക്കുന്ന പുതിയ പുസ്തകവുമായി മുൻ മെഗാചർച്ച് പാസ്റ്റർ കാൾ ലെന്റ്സും ഭാര്യ ലോറയും. ‘വിശ്വസ്തതയിലെ വീഴ്ചകളെ അതിജീവിക്കാം: മുറിവുകൾ ഉണക്കാൻ സഹായിക്കുന്ന 10 സംഭാഷണങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബറിൽ പുറത്തിറങ്ങും. ഹിൽസോങ്ങ് ചർച്ചിൽ നിന്ന് പുറത്താക്കപ്പെട്ടതിലേക്ക് നയിച്ച സംഭവങ്ങളും തുടർന്ന് തങ്ങളുടെ ബന്ധം എങ്ങനെ പുനർനിർമ്മിച്ചു എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Comments are closed.