ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സാധാരണക്കാരുടെ ജീവിതം നരകതുല്യമായി തുടരുന്നതായി ഫാദർ ഗബ്രിയേൽ റൊമാനെല്ലി. യുദ്ധം അവസാനിച്ചുവെന്ന് തോന്നുന്നുണ്ടെങ്കിലും ഓരോ ദിവസവും മരണങ്ങളും തകർച്ചയും തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലും രോഗപ്പീഡയിലുമാണ്. വെടിനിർത്തലിന് ശേഷം മാത്രം നൂറോളം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന കണക്കുകൾ ആശങ്കാജനകമാണ്. രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ഗാസയിലെ ജനതയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Comments are closed.