കർണാടകയിൽ നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്കഡോൺ
ബെംഗളൂരു : നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
രാവിലെ 6 മണി മുതൽ 10 മണി അവശ്യസാധനങ്ങൾ ലഭ്യമാകും.സംസ്ഥാനത്തിനകത്തും സംസ്ഥാനാന്തര പൊതു യാത്രാ വാഹനങ്ങളും നിർത്തി വക്കും. ചരക്ക് വാഹനങ്ങൾ അനുവദിക്കും.
ഉൽപാദന മേഖലക്കും നിർമാണ മേഖലയിലും പ്രവർത്തനം അനുവദിക്കും.എന്നാൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതിനാൽ വസ്ത്ര നിർമ്മാണ മേഖല നിർത്തി വക്കണം.മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം.കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വാരാന്ത കർഫ്യൂവിൻ്റെ അതേ രീതിയിൽ ആയിരിക്കും അടുത്ത 14 ദിവസത്തേയും നിയന്ത്രണങ്ങൾ.വാർത്താ സമ്മേളനത്തിൽ ലോക്ക് ഡൗൺ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങൾ ലോക്ക് ഡൗണിന് സമാനമാണ്.
