Ultimate magazine theme for WordPress.

വാഷിംഗ്ടണിൽ ക്രൈസ്തവ മിനിസ്ട്രിക്ക് നിയമപോരാട്ടത്തിൽ വിജയം

വാഷിംഗ്ടൺ: ക്രൈസ്തവ വിശ്വാസവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ജീവനക്കാരെ മാത്രം നിയമിക്കാൻ മിനിസ്ട്രികൾക്ക് അവകാശമുണ്ടെന്ന് യുഎസ് ഫെഡറൽ കോടതി. വാഷിംഗ്ടൺ സംസ്ഥാനത്തെ വിവേചന വിരുദ്ധ നിയമങ്ങൾ ‘യൂണിയൻ ഗോസ്പൽ മിഷൻ ഓഫ് യാക്കിമയ്ക്കെതിരെ പ്രയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

ബൈബിൾ അധിഷ്ഠിതമായ ക്രൈസ്തവ വിശ്വാസങ്ങളെയും ജീവിതരീതികളെയും അംഗീകരിക്കുന്നവരെ മാത്രമേ ജോലിക്ക് എടുക്കൂ എന്ന മിനിസ്ട്രിയുടെ നയത്തിനാണ് കോടതി അംഗീകാരം നൽകിയത്. സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് മതസംഘടനകളെ തടയാൻ സർക്കാരിന് അധികാരമില്ലെന്ന് അലൈൻസ് ഡിഫൻഡിംഗ് ഫ്രീഡം വ്യക്തമാക്കി.

Sharjah city AG

Comments are closed.