ചിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകനും സൺഡേസ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറുമായിരുന്ന പ്രൊഫ. പാസ്റ്റർ ടി സി കോശി നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അല്പം ഭേദമായതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു ഭവനത്തിൽ എത്തിയിരുന്നു.
റാന്നി കപ്പമാമൂട്ടിൽ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ. ഡോ പാസ്റ്റർ അലക്സ് ടി കോശി, പരേതനായ പാസ്റ്റർ ബെൻ കോശി, പാസ്റ്റർ സിസിൽ കോശി എന്നവരാണ് മക്കൾ.
വാർത്ത: കുര്യൻ ഫിലിപ്പ്

Comments are closed.