Ultimate magazine theme for WordPress.

അഖിലേന്ത്യാ ദൈവസഭ ഗോൾഡൺ ജൂബിലി ജനറൽ കൺവൻഷൻ ഫെബ്രുവരി 12 മുതൽ

ചിങ്ങവനം: അഖിലേന്ത്യാ ദൈവസഭയുടെ ഗോൾഡൺ ജൂബിലി ജനറൽ കൺവൻഷൻ ഫെബ്രുവരി 12 മുതൽ 15 വരെ കുറിച്ചി മാർ ബസോലിയോസ് പാരിഷ് ഹാളിൽ നടക്കും. റെവ. ജോയി വി ജോൺ ഉദ്ഘാടനം നിർവഹിക്കും.

പാ. അനീഷ് കാവാലം, റെവ. ജോമോൻ ജോസഫ്, പാ. സനീഷ് ഇറമ്പത്ത്, പാ. അരവിന്ദ് മോഹൻ തിരുവനന്തപുരം, പാ. അഭിമന്യു അർജുൻ കൊട്ടാരക്കര എന്നിവർ പ്രസംഗിക്കും. ദൈവസഭ ഗായക സംഘത്തോടോപ്പം പാ. നിവിൻ തിരുവനന്തപുരം, പാ. ഷിനു പീരുമേട്, പാ. ബിജു സാമുവേൽ, സിസ്റ്റർ ജെസ്സി പോൾ മാവേലിക്കര, സിസ്റ്റർ സോണ മാവേലിക്കര എന്നിവരും ഗാന ശുശ്രൂഷ നിർവഹിക്കും.

ലേഡീസ് മീറ്റിംഗ്, യൂത്ത് മീറ്റിംഗ്, സംയുക്ത ആരാധന, കർതൃമേശ എന്നിവയും പകൽ യോഗങ്ങളിൽ ഉണ്ടായിരിക്കും. പ്രാർഥനയോടെ കടന്നു വരിക.

Sharjah city AG

Comments are closed.