Ultimate magazine theme for WordPress.

ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കേസ്

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കേസ്
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ രണ്ടു ക്രൈസ്തവ നേഴ്സുമാര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ ഡിസ്ട്രിക്ട് ഹെഡ്ക്വര്‍ട്ടേഴ്സ് (ഡിഎച്ച്ക്യു) ആശുപത്രിയിലെ നേഴ്സുമാരായ മറിയം ലാല്‍ ‍, നെവിഷ് അരുജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്, മാനസിക രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിന്റെ ഭിത്തിയില്‍ പതിച്ചിരുന്ന ഇസ്ളാമിക വചനങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ പൊളിച്ചു നീക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് അലിയുടെ പരാതിയിലാണ് പോലീസ് നടപടി.നേഴ്സുമാര്‍ക്കെതിരായി നടപടി ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. പ്രാദേശിക മുസ്ളീം പുരോഹിതരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. സംഭവത്തെത്തുടര്‍ന്നു ഒരു നേഴ്സ് നേരത്തെ ആശുപത്രിയില്‍നിന്നും പോയിരുന്നു. രണ്ടാമത്തെ നേഴ്സ് ആശുപത്രിയിലുണ്ടെന്ന വിവരം അറിഞ്ഞ് ജനക്കൂട്ടം അക്രമാസക്തരാകുമെന്ന ഭയത്താല്‍ കലാപ വിരുദ്ധ സേനയുടെ സഹായത്തോടെ പ്രതിഷേധക്കാരെ നീക്കിയശേഷമാണ് നേഴ്സിനെ പോലീസ് കൊണ്ടുപോയത്.എന്നാല്‍ നേഴ്സുമാര്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്റര്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ അറിയിച്ചു. ആശുപത്രിയിലെ ഹെഡ് നേഴ്സായ റുക്സാനയ്ക്ക് മറിയം ലാലുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. സ്റ്റിക്കര്‍ പറിച്ചു മാറ്റിയെന്ന് ഇവരാണ് പ്രചാരണം നടത്തിയത്.
ആശുപത്രിയിലെ മറ്റു മുസ്ളീം ജീവനക്കാര്‍ ഇതോടെ ക്രൈസ്തവ നേഴ്സുമാര്‍ക്കെതിരായി തിരിഞ്ഞു. മെഡിക്കല്‍ വാര്‍ഡില്‍ മറിയം രോഗിയെ പരിചരിക്കവേ ആശുപത്രി ജീവനക്കാരായ വഖാസ് എന്നയാള്‍ കത്തിയുമായി ഇവരെ ആക്രമിച്ചു.ആക്രമണത്തില്‍ മറിയത്തിന് കൈക്ക് പരിക്കേറ്റതായും സംഘടന അറിയിച്ചു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റം വ്യക്തിവൈരാഗ്യത്തിനെതിരായിപ്പോലും ഉപയോഗിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഇരകള്‍ക്ക് പലപ്പോഴും അഭഭാഷക സഹായം പോലും ലഭിക്കാറില്ല. പ്രതിഷേധവും അക്രമവും ഭയന്ന് അഭിഭാഷകര്‍ പിന്‍മാറുന്നതും പതിവാണ്.

Sharjah city AG