ഹോളിവുഡ്: ലോകമെമ്പാടും ശ്രദ്ധ നേടിയ ക്രിസ്ത്യൻ വിശ്വാസപരമായ പരമ്പരയായ ദി ചോസൺ കണ്ടതിന് ശേഷം രണ്ട് ആജീവനാന്ത നിരീശ്വരവാദികൾ വിശ്വാസം സ്വീകരിച്ചതായി നടൻ ജൊനാഥൻ റൂമി വെളിപ്പെടുത്തി. പരമ്പരയിൽ യേശുക്രിസ്തുവിനെ അവതരിപ്പിച്ച റൂമി ഷോയുടെ സ്വാധീനം അത്ഭുതകരമാണെന്ന് അഭിപ്രായപ്പെട്ടു.
താൻ സ്ഥിരമായി പോകുന്ന പള്ളിയിലെ ക്രിസ്ത്യൻ വിശ്വാസികളുടെ ദയയും സൗഹൃദവും തന്നെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. ആദ്യ എപ്പിസോഡ് തന്നെ നമ്മെ പിടികൂടും എന്ന് ദി വ്യൂ എന്ന പരിപാടിയിൽ സംസാരിക്കവെ റൂമി പറഞ്ഞു. ദൈവം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവൻ നിങ്ങളെ കണ്ടെത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരീശ്വരവാദികളായിരുന്ന ദൈവത്തിൽ ഒട്ടും താൽപര്യമില്ലാതിരുന്ന രണ്ട് പേർക്ക് അവരുടെ സുഹൃത്തുക്കൾ ദി ചോസൺ അയച്ചുകൊടുത്തു. ഷോ കണ്ടതിന് ശേഷം അവർ അതിലേക്ക് ആകർഷിക്കപ്പെടുകയും പിന്നീട് ബൈബിൾ വായിക്കാനും പള്ളിയിൽ പോകാനും തുടങ്ങുകയും ഒടുവിൽ ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ചെയ്തു. ഇത് അതിമനോഹരമായ അനുഭവമാണെന്ന് റൂമി പറഞ്ഞു.

Comments are closed.