നബദ്വീപ് : രാത്രിയിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് കാവൽ നിന്ന് ഒരു കൂട്ടം തെരുവുനായ്ക്കൾ. ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് മൃഗസ്നേഹികളുടെ ഹൃദയം കവരുന്ന ഈ സംഭവം അരങ്ങേറിയത്. റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ഒരു ശുചിമുറിക്ക് പുറത്താണ് ആരോ നവജാതശിശുവിനെ ഒരു വിരിപോലും ഇല്ലാതെ ഉപേക്ഷിച്ചുപോയത്.
കടുത്ത തണുപ്പിൽ കിടന്ന കുഞ്ഞിന് ചുറ്റും ഒരു കൂട്ടം തെരുവുനായ്ക്കൾ വലയം തീർത്ത് സംരക്ഷണം നൽകി. കുരയ്ക്കുകയോ കുഞ്ഞിനെ തൊടുകയോ ചെയ്യാതെ കുഞ്ഞിന്റെ കരച്ചിൽ മാത്രം കേട്ട് നായ്ക്കൾ പുലർച്ചെ വരെ കാവൽ നിന്നു എന്ന് പരിസരവാസികൾ പറഞ്ഞു. പുലർച്ചെ പ്രദേശവാസിയായ ശുക്ല മണ്ഡൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് കുഞ്ഞിനെ ശ്രദ്ധയിൽപ്പെട്ടത്. മണ്ഡൽ സമീപിച്ചതോടെ നായ്ക്കൾ അനുസരണയോടെ ഒരു വശത്തേക്ക് മാറി നിന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. മ

Comments are closed.