Ultimate magazine theme for WordPress.

ജിവിതത്തിൽ ഒരാൾക്ക് ഒരു പങ്കാളി മാത്രം; നിർദേശവുമായി മാർപാപ്പ

വത്തിക്കാൻ: ജീവിതത്തിൽ ഒരാൾക്ക് ഒരു പങ്കാളി മാത്രമേ പാടുള്ളൂ എന്ന് നിർദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ. കത്തോലിക്ക വിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ട് വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിലാണ് ഏക ഭാര്യാത്വത്തെ സംബന്ധിച്ച് മാർപാപ്പ പ്രസ്താവിക്കുന്നത്.

ഒരാൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകർക്കുന്നതായി പാപ്പ ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ സഭാ വിശ്വാസികൾക്കിടയിൽ കണ്ടുവരുന്ന ബഹുഭാര്യത്വത്തെയാണ് ഉത്തരവിൽ പരാമർശിക്കുന്നത്. വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണെന്നും ജീവിതകാലം മുഴുവൻ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും പറയുന്നു.

വിവാഹബന്ധത്തിലെ ലൈംഗികതയ്ക്ക് കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലായ പ്രാധാന്യമുണ്ടെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ച് കുറിപ്പിൽ പരാമർശമില്ല

Sharjah city AG

Comments are closed.