ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യ തയ്യാറാകണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും സെലെൻസ്കി ഫോണിലൂടെ ആവശ്യപ്പെട്ടു.
സംഭാഷണത്തിൽ പ്രധാനമന്ത്രി മോദി ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിക്ക് ആശ്വാസം നൽകി. സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയുടെ സ്ഥിരമായ നിലപാട് അദ്ദേഹം ആവർത്തിച്ചു.

Comments are closed.