Ultimate magazine theme for WordPress.

പാമ്പാടിയിൽ ആഗസ്റ്റ് 15ന് ലഹരി വിരുദ്ധ റാലി

കോട്ടയം: ഐപിസി പാമ്പാടി സെന്ററിലെ പുത്രിക സംഘടനകളുടെയും വിവിധ ബോർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി  ഓഗസ്റ്റ് 15ന് രാവിലെ 8:30 മുതൽ നടക്കും. ഐപിസി പാമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സാജു വർഗീസ് ഫ്ലാഗ് ഓഫ് നടത്തും.

പുളിക്കൽക്കവല, പള്ളിക്കത്തോട്, പാമ്പാടി, കൂരോപ്പട , അരീപ്പറമ്പ്, ഒറവയ്ക്കൽ, തിരുവഞ്ചൂർ, പേരൂർ, നാലുമണിക്കാറ്റ്, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യയോഗം നടത്തും.

ജനറൽ കൺവീനേഴ്സ് കൊച്ചുമോൻ തോപ്പിൽ, സിജി വി ജോൺ, റോഷൻ റ്റി തോമസ്, പബ്ലിസിറ്റി കൺവീനർ യോശുവ അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകും .

Sharjah city AG

Comments are closed.