ഡാലസ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ ജോയിയുടെ (ഡൽഹി) മാതാവ് കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി കുഞ്ഞമ്മ കുഞ്ഞപ്പി (101 വയസ്സ്) ഡാളസിൽ ആയിരിക്കെ തിങ്കളാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലട തരകൻ പറമ്പിൽ കുടുംബാംഗവുമാണ്. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാലസിൽ നടക്കും.
മക്കൾ : തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ ജോയി (ഡൽഹി), കെ ബാബു, റോസമ്മ മാത്യു, കെ തോമസ് കുട്ടി. മരുമക്കൾ : പരേതനായ പാസ്റ്റർ റ്റി എൽ കുര്യൻ, പി സി ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. പരേതയ്ക്ക് 24 കൊച്ചുമക്കൾ ഉണ്ട്. മാധ്യമ പ്രവർത്തകനായ സാം മാത്യൂ കൊച്ചു മകനാണ്.

Comments are closed.