അങ്കാറ: പടിഞ്ഞാറൻ തുർക്കിയെ വിറപ്പിച്ച് ശക്തമായ ഭൂകമ്പം. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബാലികേസിറിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂചലനം ബാലികേസിർ പ്രവിശ്യയിലും സമീപ നഗരങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ചിലയിടങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Comments are closed.