സങ്കീർത്തനം 119 , ബൈഹാർട്ട് ചാലൻജ് നൽകി ദുബായ് റിവൈവൽ പി വൈ പി എ
ദുബായ് : സങ്കീർത്തനം 119 മനഃപാഠം പറയുവാൻ ആഹ്വാനം നൽകി ദുബായ് റിവൈവൽ പി വൈ പി എ ശ്രദ്ധേയമാകുന്നു. 12 വയസു പ്രായമുള്ള റൂഫസ് അലക്സ് ഡാനിയേൽ, മെൽവിൻ മാത്യു എന്നിവർ ആദ്യ ഘട്ടത്തിൽ സങ്കീർത്തനം 119 മനഃപാഠമാക്കി സഭയിൽ
അവതരിപ്പിച്ചു. സഭാ പ്രസിഡന്റ് പാസ്റ്റർ കെ എസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു മുള്ളംകാട്ടിൽ മുഖ്യ സന്ദേശം നൽകി. സഭാ വൈസ് പ്രസിഡന്റ് ജോർജുകുട്ടി യോഹന്നാൻ, സെക്രട്ടറി ഷാജി വർഗീസ്, , സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ജിനു ജോയ് എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി കുട്ടികളും യുവജനങ്ങളും ഈ ആഹ്വാനം ഏറ്റെടുത്തു മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി പി വൈ പി എ സെക്രട്ടറി ജാക്സൺ ലീ ജോർജ് അറിയിച്ചു.
