കാനഡ: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്റ്ററിന്റെ നേത്യത്വത്തിൽ മാധ്യമ സെമിനാർ നടന്നു. 20-മത് ഐപിസി ഫാമിലി കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്ന സെമിനാറിൽ പാ. മാത്യൂ വർഗീസ് ഒക്കലഹോമ മുഖ്യ പ്രഭാഷണം നടത്തി.
പാ. ജേക്കബ് മാത്യൂവിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പാ. റോയി വാകത്താനം അദ്ധ്യക്ഷത വഹിച്ചു. നിബു വെള്ളവന്താനം സ്വാഗതവും രാജൻ ആര്യപ്പള്ളിൽ നന്ദിയും പ്രകാശിപ്പിച്ചു. പാ. അച്ചൻകുഞ്ഞ് ഇലന്തൂർ, പാ. സി പി മോനായി, പാ. ഉമ്മൻ എബനേസർ, രാജു പൊന്നോലിൽ, പാസ്റ്റർമാരായ ജോസഫ് വില്യംസ്, ഇട്ടി ഏബ്രഹാം, പ്രൊഫ. ജോർജ് മാത്യു, തോമസ് കിടങ്ങാലിൽ, തോമസ് കുര്യൻ, ടൈറ്റസ് ഈപ്പൻ, എബി കെ. ബെൻ, ജോസഫ് കുര്യൻ, ഫിന്നി മാത്യൂ, ടോം വർഗീസ്, വെസ്ളി മാത്യു, സാം മാത്യൂ, അലക്സാണ്ടർ ജോർജ്, ടിജോ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Comments are closed.