ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള 11 ക്രിസ്ത്യൻ കുടുംബങ്ങളിലുള്ള 54 പേരെ സുവിശേഷ വിരോധികൾ യേശുക്രിസ്തുവിലുള്ള വിശ്വാസ നിമിത്തം മർദിച്ച് ഇവരുടെ ഗ്രാമത്തിൽ നിന്നും പുറത്താക്കി. ഇവർ ഇപ്പോൾ അടുത്തുള്ള ഒരു സ്ഥലത്ത് താൽക്കാലിക അഭയം തേടിയിരിക്കുകയാണ്.
ഇവരുടെ അവസ്ഥയെ കുറിച്ച് അറിയിച്ച പ്രാദേശിക നേതാക്കളുമായി പെർസിക്യൂഷൻ റിലീഫ് അംഗങ്ങൾ ചർച്ച നടത്തിയ ശേഷം പീഡന ദുരിതാശ്വാസം എന്ന നിലയിൽ അവർക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നത് വരെ അവരുടെ ഭക്ഷണം, പാർപ്പിടം, ആവശ്യങ്ങൾ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം പെർസിക്യൂഷൻ റിലീഫ് റ്റീം ഏറ്റെടുത്തു.

Comments are closed.