കാരക്കോണം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറി പാസ്റ്റർ ജോസ് പ്രകാശിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ജൂലൈ 2 ബുധനാഴ്ച്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
കാരക്കോണത്തിന് സമീപത്തായി തന്റെ മകൻ കടയിൽ ഒരു സാധനം വാങ്ങുവാൻ പോയപ്പോൾ പാസ്റ്റർ ബൈക്കുമായി നിർത്തിയിരുന്ന സ്ഥലത്ത് തമിഴ്നാട് ബസ് വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ കോൺക്രീറ്റിൽ തലയിടിച്ച് തലയോട്ടിക്കും താടിയെല്ലിനും പൊട്ടൽ ഉണ്ടായി. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്‌പിറ്റിലിൽ വെന്റിലേറ്ററിലാണ്.

Comments are closed.