മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. 77 കാരനായ അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ലാബിൽ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയിൽ വിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി കേരളമാകെ പര്യടനത്തില്‍ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അല്‍പം മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു
